സ്റ്റോക്ഹോം: 80000 ത്തോളം അഭയാര്‍ഥികളുടെ അപേക്ഷകള്‍ തള്ളി രാജ്യത്തുനിന്നും പുറത്താക്കാനുള്ള സ്വീഡിഷ് സര്‍ക്കാറിന്‍െറ നയത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി രംഗത്ത്. 60000 ത്തിനും 8000ത്തിനുമിടയില്‍ അഭയാര്‍ഥികളെ നാടുകടത്തേണ്ടിവരുമെന്ന് സ്വീഡന്‍ ആഭ്യന്തരമന്ത്രി ആന്ദ്രസ് യഗ്മാന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. 2015ല്‍ 16000 ത്തോളം അഭയാര്‍ഥി അപേക്ഷകള്‍ തള്ളിക്കളയാനായിരുന്നു സര്‍ക്കാറിന്‍െറ നീക്കം.
സ്വീഡന്‍െറ പ്രഖ്യാപനത്തിന് യുറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍െറ പിന്തുണയുണ്ടെന്ന് യഗ്മാന്‍ പറഞ്ഞു. ഇത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും ഇത്രയധികം പേരെ പുറത്താക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ളെന്നും അഭയാര്‍ഥി ഐക്യദാര്‍ഢ്യ ഏജന്‍സിയുടെ മുതിര്‍ന്ന അഭിഭാഷകയും ഗവേഷകയുമായ അലിയ അല്‍ ഹുസൈന്‍ പറഞ്ഞു. എറിട്രിയ,സോമാലിയ സുഡാന്‍ ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥളുടെ അപേക്ഷകള്‍ മറ്റു രാജ്യങ്ങളും തള്ളാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.