ബ്രെക്സിറ്റ്’ തിരിച്ചെടുക്കാനാവാത്ത തീരുമാനം –അംഗലാ മെര്‍കല്‍

ബര്‍ലിന്‍: ബ്രെക്സിറ്റ് തിരിച്ചെടുക്കാനാവാത്ത തീരുമാനമാണെന്നും ഇതിന്‍െറ നടപടികള്‍ക്കായി കൂടിയാലോചനകള്‍ നടക്കണമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടന്‍ ഇ.യു വിട്ടാലും ജര്‍മനിയുമായി തുടരേണ്ടുന്ന ബന്ധം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമയമായെന്നും അവര്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ കരാറുകളിലത്തെണമെന്ന് മെര്‍കലിന്‍െറ പാര്‍ട്ടി പുറത്തുവിട്ട അഭിമുഖത്തില്‍ പറയുന്നു.

ജൂണ്‍ 23ന് യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ഹിതപരിശോധന ഫലം വന്നെങ്കിലും നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഇക്കാര്യത്തില്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടില്ല. ബ്രെക്സിറ്റിന്‍െറ പ്രത്യാഘാതങ്ങളെ കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.