വാഷിങ്ടൺ: യു.എസിലെ ചിക്കാഗോയിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് സ്ഥലങ്ങളിലായാണ് വെടിവെപ്പുണ്ടായത്. ചിക്കാഗോ നഗരത്തിൽ നിന്ന് മാറി പ്രാന്തപ്രദേശങ്ങളിലാണ് വെടിവെപ്പുണ്ടായതെന്ന് ഇല്ലിനോയ്സ് അതോറിറ്റി അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും കൊലപാതകങ്ങൾക്ക് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വെടിവെപ്പ് നടത്തിയാൾക്ക് ഇരകളെ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എഫ്.ബി.ഐ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ലോക്കൽ പൊലീസ് പ്രതിക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തുകയാണ്.
ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതെന്ന് ചിക്കാഗോ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ വീട്ടിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മറ്റ് ഏഴ്പേരുടേയും മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. രണ്ട് വീടുകളിൽ നിന്നാണ് ഇത്തരത്തിൽ തിങ്കളാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.