കോവാക്​സിൻ ആൽഫ, ഡെൽറ്റ കോവിഡ്​ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന്​ യു.എസ്​

വാഷിങ്​ടൺ: അൽഫ, ഡെൽറ്റ കോവിഡ്​ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ യു.എസ്​ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഹെൽത്ത്​. കോവാക്​സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. ഇവരിൽ ഉണ്ടായ ആന്‍റിബോഡി ആൽഫ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന്​ യു.എസ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹെൽത്ത്​ വ്യക്​തമാക്കി.

യു.കെയി​ലാണ്​ ആൽഫ വകഭേദം ആദ്യമായി കണ്ടെത്തിയത്​. ഡെൽറ്റ വകഭേദം ഇന്ത്യയിലാണ്​ ആദ്യമായി കണ്ടെത്തിയത്​. രോഗലക്ഷണങ്ങളുള്ള കോവിഡ്​ രോഗികളിൽ കോവാക്​സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ്​ കണ്ടെത്തിയിട്ടുണ്ട്​​. എന്നാൽ, വാക്​സിന്‍റെ മൂന്നാംഘട്ട പരിശോധനഫലം ഇതുവരെ പുറത്ത്​ വന്നിട്ടില്ല.

 ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ, ഓക്​സ്​ഫെഡ്​ ആസ്​ട്ര സെനിക്കയുടെ കോവിഷീൽഡ്​ എന്നീ വാക്​സിനുകൾക്കാണ്​ ഇന്ത്യയിൽ ആദ്യം അനുമതി നൽകിയത്​. പിന്നീട്​ റഷ്യയുടെ സ്​പുട്​നിക്കിനും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം യു.എസ്​ വാക്​സിനായ മൊഡേണയുടെ ഇറക്കുമതിക്കും സർക്കാർ അനുമതി നൽകി. വരും ദിവസങ്ങളിൽ ഫൈസർ, ജോൺസൺ ആൻഡ്​ ജോൺസൺ, സിഡുസ്​ കാഡില തുടങ്ങിയ വാക്​സിനുകൾക്കും അനുമതി നൽകുമെന്നാണ്​ പ്രതീക്ഷ. സിഡുസ്​ കാഡിലക്ക്​ അനുമതി ലഭിച്ചാൽ അത്​ ഇന്ത്യയിലെ രണ്ടാമത്​ മെയ്​ഡ്​ ഇൻ ഇന്ത്യ വാക്​സിനാവും.

Tags:    
News Summary - Covaxin 'effectively neutralises' Alpha, Delta Covid-19 variants, says US NIH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.