യു.എസ്​ സ്​കൂളിൽ വെടിയുതിർത്ത്​ ആറാം ക്ലാസുകാരി​; രണ്ടു സഹപാഠികൾക്കും സ്​കൂൾ സ്റ്റാഫിനും പരിക്ക്​

വാഷിങ്​ടൺ: യു.എസ്​ സംസ്​ഥാനമായ ഇഡാഹോയിലെ സ്​കൂളിൽ തോക്കുമായി എത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവെപ്പിൽ രണ്ടു സഹപാഠികളുൾപെടെ മൂന്നു പേർക്ക്​ പരിക്ക്​. സ്​കൂൾ അധ്യാപികയെത്തി തോക്ക്​ തട്ടി​പ്പറിച്ചത്​ ദുരന്തമൊഴിവാക്കി. ആരുടെയും പരിക്ക്​ അതിഗുരുതരമല്ലെന്ന്​ പൊലീസ്​ അറിയിച്ചു.

സ്​കൂളിലും പുറത്തും പെൺകുട്ടി തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ​പ്രകോപനത്തിന്‍റെ കാരണം വ്യക്​തമല്ല. സ്​കൂൾ ആരംഭിച്ചയുടനാണ്​ വെടിവെപ്പുണ്ടായത്​. സ്വന്തം ബാഗിൽ കരുതിയിരുന്ന ഹാൻഡ്​ഗൺ പുറത്തെടുത്ത്​ നിരന്തരം വെടിവെക്കുകയായിരുന്നു. കുട്ടിയെ കീഴ്​പെടുത്തിയ ശേഷം രക്ഷിതാ​ക്കളെ വിളിച്ചുവരുത്തി മറ്റുകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.

​െഫഡറൽ ബ്യൂറോ ഓഫ്​ ഇൻവെസ്റ്റിഗേഷനും പ്രാദേശിക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

തോക്കിന്​ ലൈസൻസ്​ ആവശ്യമില്ലാത്ത അമേരിക്കയിൽ വെടിവെപ്പ്​ സംഭവങ്ങൾ തുടരുന്നത്​ വലിയ ആശങ്ക ഉയർത്തുന്നുണ്ട്​. അടുത്തിടെ ഇന്ത്യാനപോളിസ്​, കാലിഫോർണിയ, കൊളറാഡോ, അറ്റ്​ലാന്‍റ തുടങ്ങി നിരവധി സംസ്​ഥാനങ്ങളിൽ​ വെടിവെപ്പുകളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Class 6 girl opens fire at US school, shoots 3: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.