ചൈനീസ്​ പട്ടാളം അതിർത്തി കടന്ന്​ ഇന്ത്യയിലെത്തി; പാലം കേടാക്കി തിരിച്ചു പോയി

ന്യൂഡൽഹി: നൂറിലേറെ ചൈനീസ്​ പട്ടാളക്കാർ അതിർത്തി കടന്ന്​ ഇന്ത്യയിൽ പ്രവേശിച്ചതായി 'ഇകണോമിക്​സ്​ ടൈംസ്​' റിപ്പോർട്ട്​ ചെയ്​തു. ചൈനയുടെ പീപ്പിൾസ്​ ലിബറേഷൻ ആർമിയാണ്​ തുൻജുൻ ല പാസ്​ വഴി അഞ്ചു കിലോമീറ്റർ ദൂരം അകത്തേക്ക്​ കടന്നത്​.

ബരഹോട്ടി മേഖലയി​ലെ പാലമുൾപ്പെടെയുള്ള ഇന്ത്യയുടെ നിർമിതകൾ ഇവർ കേടുവരുത്തി. കുതിരപ്പുറത്തേറിയാണ്​ ചൈനീസ്​ പട്ടാളം വന്നത്​. 55 കുതിരകളുണ്ടായിരുന്നു. സംഘം പിന്നീട്​ മടങ്ങി.

പ്രദേശവാസികളാണ്​ ചൈനീസ്​ സൈന്യം എത്തിയതായി റിപ്പോർട്ട്​ ചെയ്​തത്തി​. തുടർന്ന്​ അന്വേഷിക്കാനായി ഇന്ത്യൻ സേനയുടെയും ഇൻഡോ-ടിബറ്റർ അതിർത്തി പൊലീസി​ന്‍റെയും സംഘത്തെ അങ്ങോട്ട്​ അയച്ചിട്ടുണ്ട്​. 

2017 ൽ ദോക്​ലാം സംഘർഷ സമയത്തും ചൈനീസ്​ പട്ടാളം ബരഹോട്ടി മേഖലയിൽ അതിർത്തി കടന്നെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ബരഹോട്ടി മേഖലയിൽ ചൈനീസ്​ പട്ടാളത്തെ കണ്ടതായി എ.എൻ.ഐ നേരത്തെ റിപ്പോർട്ട്​ ചെയ്​തിരുന്നു. 

Tags:    
News Summary - Chinese PLA in Uttarakhand's Barahoti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.