ചൈനയിൽ ദേശവികാരം ഹനിക്കുന്ന വസ്​ത്രങ്ങൾ ധരിച്ചാൽ തടവും പിഴയും; നിയമം വരുന്നു

ബെയ്ജിങ്: ചൈനയിൽ ദേശവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്‍ത്രങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നു. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവും ശിക്ഷയും ലഭിക്കും.

നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി എന്നാണ് റിപ്പോർട്ട്. ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ചൈന ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് ബില്ല് തയ്യാറായെങ്കിലും ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല.

പൊതുജനങ്ങളുടെ അഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. ചൈനയിലെ ഒട്ടനേകം നിയമവിദഗ്ദർ പുതിയ നിയമത്തിൽ ആശങ്ക പ്രകടിപ്പിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള സമയം സെപ്റ്റംബർ 30ന് അവസാനിക്കും.

ഈ മാസാദ്യം പാവാട ധരിച്ച് ലൈവ്സ്ട്രീമിങ് നടത്തുന്ന യുവാവിനെ തടഞ്ഞ് വെച്ച് പൊലീസ് ചോദ്യം ചെയ്യുന്ന വിഡിയോ പ്രചരിച്ചിരുന്നു. തുടർന്ന് ജനങ്ങളുടെ ആവിഷ്‍കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായി. കഴിഞ്ഞ വർഷം കിമോണ ധരിച്ചതിന്റെ പേരിൽ ഒരു സ്ത്രീയെ ചൈനയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.

Tags:    
News Summary - China weighs ban on clothing that 'hurts feelings' of nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.