കോവിഡ്: ചൈനീസ് നഗരത്തിൽ വീണ്ടും ലോക്ഡൗൺ

ബൈജിങ്: വടക്കൻ ചൈനീസ് നഗരമായ ഷിയാനിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. കോവിഡ് വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് ലോക്ഡൗൺ. 1.3 കോടിയോളം വരുന്ന ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്.

2022 വിന്‍റർ ഒളിമ്പിക്സിന് ഫെബ്രുവരിയിൽ ബൈജിങ് വേദിയാകാനിരിക്കെ, കോവിഡ് വ്യാപനം ഏതുവിധേനയും തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

ഷിയാൻ നഗരത്തിൽ ബുധനാഴ്ച 52 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഡിസംബർ ഒമ്പതിന് ശേഷം ഇവിടെ ആകെ 143 കേസുകൾ സ്ഥിരീകരിച്ചു.

വ്യാഴാഴ്ച മുതൽ രണ്ടുദിവസം കൂടുമ്പോൾ ഒരു വീട്ടിലെ ഒരാൾക്ക് പുറത്തിറങ്ങി അവശ്യസാധനങ്ങൾ വാങ്ങാനുള്ള അനുമതിയുണ്ട്. മറ്റുള്ളവർ വീട്ടിനുള്ളിൽ തുടരണം. നഗരം വിട്ടുപോകരുതെന്നും നിർദേശമുണ്ട്. ഷിയാനിലെ 1.3 കോടി ജനങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയരാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. 

Tags:    
News Summary - china covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.