ചൈനയിൽ വീണ്ടും കോവിഡ്​ പടരുന്നു; മാളുകളും പാർപ്പിട സമുച്ചയങ്ങളും അടച്ചിട്ടു

ബെയ്​ജിങ്: ചൈനയിൽ വീണ്ടും പടർന്നുപിടിച്ച്​ കോവിഡ്​. കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന്​ നിരവധി മാളുകളും പാർപ്പിട സമുച്ചയങ്ങളും ബെയ്​ജിങ്​ അധികൃതർ ​അടച്ചിട്ടു. ചൈനയിലെ മധ്യജില്ലകളിലാണ്​ അതിവേഗം കോവിഡ്​ പടർന്നുപിടിക്കുന്നത്​.

പ്രാദേശിക ലോക്​ഡൗണുകൾ, യാത്രനിയന്ത്രണങ്ങൾ, വ്യാപക പരിശോധന തുടങ്ങിയവയിലൂടെ കോവിഡ്​ വ്യാപനം ചൈന വലിയതോതിൽ തടഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര യാത്രകൾക്ക്​ അനുമതി നൽകിയതോടെ ഒരു മാസത്തിലധികമായി കോവിഡ്​ വ്യാപനം രൂക്ഷമാകുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ബെയ്​ജിങ്ങിലെ മധ്യജില്ലകളായ ചയോങ്​, ഹൈഡിയൻ എന്നിവിടങ്ങളിൽ ആറു പുതിയ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. വടക്കുകിഴക്കൻ ജിലിൻ പ്രവിശ്യയിൽ അടുത്തിടെ രോഗബാധിതരായവരുടെ അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവർക്കും രോഗം സ്​ഥിരീകരിച്ചു.

ഡോങ്​ചെങ്ങി​െല റാഫിൾസ്​ സിറ്റി മാളിൽ കോവിഡ്​ ബാധിതൻ സന്ദർശിച്ചതിനെ തുടർന്ന്​ അവിടം അടച്ചുപൂട്ടി. മാളിലെത്തിയ എല്ലാ ഉപഭോക്താക്കളും ജീവനക്കാരും പരിശോധന നടത്താതെ പുറത്തിറങ്ങരുതെന്ന്​ അധികൃതർ ഉത്തരവിറക്കുകയും ചെയ്​തു. ഷോപ്പിങ്​ സെന്‍ററിൽ മാസ്​കുകൾ ധരിച്ച്​ ജീവനക്കാരും ഉപഭോക്താക്കളും പരിശോധനക്കായി വരി നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു. ​

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയിലെ മുതിർന്ന നേതാക്കൾപ ബെയ്​ജിങ്ങിൽ യോഗം ചേർന്നു.

Tags:    
News Summary - China Covid Outbreak Beijing seals mall housing compounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.