കോവിഡ് വർധന; അഞ്ച് ദിവസം കൊണ്ട് 1500 മുറിയുള്ള ആശുപത്രി നിർമിച്ച് ചൈന

ബെയ്ജിങ്: കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടി ഊർജിതമാക്കി ചൈന. അഞ്ച് ദിവസം കൊണ്ട് 1500 മുറികളുള്ള ആശുപത്രിയാണ് ചൈന പണിതുയർത്തിയത്. ആകെ 6500 മുറികൾ ഉൾപ്പെടുന്ന ആറ് ആശുപത്രികൾ പണിയാനാണ് തീരുമാനം.

കോവിഡിനെ വിജയകരമായി നിയന്ത്രിച്ചു നിർത്തിയ ശേഷം ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 144 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്.

വിദേശത്തുനിന്ന് വരുന്ന വ്യക്തികളെയും ഉൽപ്പന്നങ്ങളെയുമാണ് ചൈന കോവിഡ് വർധനവിന്‍റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് മുമ്പത്തേതിനേക്കാൾ വേഗം കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. പലയിടങ്ങളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്.

ലോകത്ത് ഏറ്റവുമാദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത ചൈനയിൽ ആകെ 88,118 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,635 പേരാണ് മരിച്ചത്. നിലവിൽ 1113 പേർ ചികിത്സയിൽ തുടരുന്നുണ്ട്. 

Tags:    
News Summary - China builds 1,500-room hospital in 5 days after surge in Covid-19 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.