വെല്ലിങ്ടൺ: തലപുകക്കുന്ന ജോലിക്കിടയിൽ വീട്ടിലെ അരുമകളോട് കൂട്ടുകൂടിയാണ് ലോകനേതാക്കളിൽ പലരും ആശ്വാസം കണ്ടെത്തുന്നത്. ന്യൂസിലൻഡിലെയും തായ്വാനിലെയും മലേഷ്യയിലെയും നേതാക്കൾ അതിന് ഉദാഹരണമാണ്. തിരക്കാണെങ്കിലും ഇൗ അരുമകൾക്കായി അൽപം സമയം മാറ്റിവെക്കാനും അവരെല്ലാം ശ്രദ്ധിക്കാറുണ്ട്. പൂച്ചസ്നേഹികൾക്ക് താൽപര്യം പകരുന്ന വാർത്തയാണ് ന്യൂസിലൻഡിലെ നിയുക്ത പ്രധാനമന്ത്രി ജസീന്ത ആഡേണിേൻറത്. ജസീന്തയുടെ അരുമയായ പൂച്ചക്കുട്ടിയുടെ പേരിൽ ട്വിറ്റർ അക്കൗണ്ടുപോലുമുണ്ട്. ലോകത്തിലെ ട്വിറ്റർ അക്കൗണ്ടുള്ള ആദ്യ ‘പ്രഥമ പൂച്ച’ താനാണെന്നാണ് പാഡ്ലസ് ‘അവകാശപ്പെടുന്നത്’.
മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്കും ജസീന്തയെപോലെ പൂച്ചസ്നേഹിയാണ്. ഒൗദ്യോഗിക വസതിയിൽ ഇഷ്ടംപോലെ മേഞ്ഞുനടക്കാനും നീണ്ട രോമമുള്ള ഇൗ സുന്ദരിപ്പൂച്ചക്ക് അധികാരമുണ്ട്. തായ്വാൻ പ്രസിഡൻറ് സായ് ഇങ് വെനിെൻറ പൂച്ചസ്േനഹവും പ്രശസ്തമാണ്. രണ്ടു പൂച്ചകളുണ്ട് സായിക്ക്. അതിലൊന്നിനെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് േവളയിൽ സായിക്ക് ഒരാൾ സമ്മാനിച്ചതാണ്. കൂടാതെ മൂന്ന് പട്ടിക്കുട്ടികളെയും സായ് വളർത്തുന്നുണ്ട്.
സംഘർഷഭരിതമായ കൊറിയൻ മേഖലയെ ശാന്തമാക്കുക എന്ന ദൗത്യവുമായാണ് മൂൺ ജെ ഇൻ ദക്ഷിണകൊറിയൻ പ്രസിഡൻറായി അധികാരേമറ്റത്. വളർത്തുമൃഗങ്ങളുടെ വലിയ ശ്രേണി തന്നെ സ്വന്തമായുണ്ട് അദ്ദേഹത്തിന്. മുൻ പ്രസിഡൻറ് പാർക് ഗ്യൂൻ ൈഹക്ക് ഒമ്പതു പട്ടിക്കുട്ടികളുണ്ടായിരുന്നു. അഴിമതിവിവാദത്തിൽപെട്ട് സ്ഥാനം തെറിച്ചേതാടെ അവയെയെല്ലാം ഉപേക്ഷിച്ചാണ് പാർക് തെൻറ ഒൗദ്യോഗികവസതി വിട്ടത്. മാരു എന്ന് വിളിക്കുന്ന നായ്ക്കുട്ടിയാണിപ്പോൾ അവിടത്തെ താരം. പാർക് ഉപേക്ഷിച്ചുപോയ പട്ടിക്കുട്ടികൾക്കും മൂൺ അഭയം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.