കൈകഴുകൽ ഡാൻസ്​ വൈറൽ -വിഡിയോ പങ്കുവെച്ച്​ യു​നിസെഫ്​

ന്യൂയോർക്ക്​: എപ്പോൾ വേണമെങ്കിലും ഡാൻസ്​ കളിക്കാം, അത്​ കൈകഴുകികൊണ്ടാണെങ്കിൽ കോവിഡ്​ -19 വൈറസിനെയും പ്രതി രോധിക്കാം. യുനിസെഫ്​ (യു.എൻ. ഇൻറർനാഷനൽ ​ചിൽഡ്രൻസ്​ എമർജൻസി ഫണ്ട്)​ ട്വിറ്ററിൽ പങ്കുവെച്ച വിയറ്റ്​നാം ഡാൻസർമാര ുടെ നൃത്തം ഇപ്പോൾ​ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​​.

കൊറോണ വൈറസ്​ പകരാതിരിക്കാൻ പ്രധാനമായും സ്വീകരിക്കേണ്ട നടപടികളിലൊന്നാണ്​ ​അണുനാശിനി ഉപയോഗിച്ചുള്ള​ കൈകഴുകൽ. ഇത്തരത്തിൽ ശാസ്​ത്രീയമായി കൈകഴുകുന്നതിനെ നൃത്തത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്​ വിയറ്റ്​നാം ഡാൻസർ ക്വാങ്​ ഡാങ്​ പങ്കുവെച്ച വിഡിയോയിലൂടെ.

ടിക്​ടോകിലൂടെ പുറത്തുവിട്ട വിഡിയോ യുനിസെഫ്​ ട്വിറ്ററിൽ പങ്കുവെച്ചു. ഈ കൈകഴുകൽ ഡാൻസ്​ ഞങ്ങൾ ഇഷ്​ടപ്പെടുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച്​ കൈകഴുകുന്നത്​ നിങ്ങളെ കൊറോണ വൈറസിൽനിന്നും രക്ഷപ്പെടുത്തുമെന്ന അടികുറിപ്പോടു കൂടിയാണ്​ വിഡിയോ യുനിസെഫ്​ പങ്കുവെച്ചത്​.

Tags:    
News Summary - UNICEF Hand-Washing Dance Video Goes Viral -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.