ഒസാക: ചൈനീസ് കമ്പനിയായ വാവെയ്യുടെ സേവനങ്ങൾ ഇന്ത്യയിൽ നിരോധിക്കണമെന്ന യു.എസ് സമ്മർദങ്ങൾക്കിടെ 5ജി നെറ്റ്വർക് സഹകരണം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും. ഇതിലൂടെ ഇരുരാജ്യങ്ങൾക്കുമുണ്ടാവുന് ന സാങ്കേതിക, വ്യാപാര സാധ്യതകൾ ഇരുനേതാക്കളും വിലയിരുത്തി. 5ജി നെറ്റ്വർക്കിെൻറ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താക്കളായി ഇന്ത്യ മാറുമെന്ന് മോദി അഭിപ്രായപ്പെട്ടു.
ജപ്പാനിൽ നടക്കുന്ന ജി20 ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച. വ്യാപാരം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. യു.എസ്-ഇറാൻ സംഘർഷം ഇന്ത്യയുടെ ഊർജ സുരക്ഷയെയും മേഖലയിലെ സമാധാനത്തെയും ബാധിക്കുന്ന കാര്യം മോദി ട്രംപിെൻറ ശ്രദ്ധയിൽപ്പെടുത്തിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വഴി കൊടുത്തുവിട്ട കത്തിൽ ഇന്ത്യയോട് സ്നേഹം പ്രകടിപ്പിച്ചതിന് മോദി ട്രംപിന് നന്ദി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിൽ വൻ ജയം നേടിയ മോദിയെ ട്രംപ് പ്രശംസിച്ചു. യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന തീരുവ ചുമത്തുന്നതായി ട്രംപ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. ജപ്പാനിലേക്ക് തിരിക്കുന്നതിനുമുമ്പ് ട്വീറ്റിലും ട്രംപ് ഇക്കാര്യം ആവർത്തിച്ചിരുന്നു. ‘വർഷങ്ങളായി യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന തീരുവയാണ് ചുമത്തുന്നത്. സമീപകാലത്തായി അത് വീണ്ടും വർധിപ്പിച്ചിരിക്കുന്നു. ഇത് സ്വീകാര്യമല്ല. ഇന്ത്യ പിൻവലിക്കണം’ എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.