ടോക്യോ: ജപ്പാനിൽ അടുത്തമാസം 22ന് തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി പാർലമെൻറ് പിരിച്ചുവിട്ടു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. ടോക്യോ ഗവർണർ യുരികോ െകായ്കോ ആണ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ പ്രധാന എതിരാളി. ആബെയുടെ അനുയായിയായിരുന്ന യുരികോ സ്വന്തം പാർട്ടിയുണ്ടാക്കിയാണ് മത്സരിക്കാനിറങ്ങിയത്.
ആബെയുടെ മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. ടോക്യോയിലെ ആദ്യ വനിത ഗവർണറാണ് യുരികോ. നേരത്തേ, മത്സരിക്കാനില്ലെന്നായിരുന്നു അവർ അറിയിച്ചിരുന്നത്. ഒരുവർഷം കൂടി ഭരിക്കാൻ ശേഷിക്കെയാണ് ആബെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 32ഉം യുരികോയുടെ പാർട്ടിക്ക് 13 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് സർവേഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.