ഇസ്ലാമാബാദ്: തെൻറ ഭർത്താവിനെപോലൊരു നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാകിസ്താെൻറ ഭാഗ്യമെന്ന് ഇംറാൻ ഖാെൻറ ഭാര്യ ബുഷ്റ മനേക. ഹം ടി.വിക്കു നൽകിയ അഭിമുഖത്തിലായിരുന്നു ബുഷ്റയുടെ പരാമർശം. ഇംറാൻ രാഷ്ട്രീയക്കാരനല്ലെന്നും നേതാവാണെന്നും അവർ പറഞ്ഞു.
ഒരു രാജ്യത്തിെൻറ ഭാഗധേയത്തിൽ ദൈവം തീരുമാനിച്ചാൽ അവർക്ക് രാഷ്ട്രീയക്കാരനെയല്ല, നേതാവിനെയാണ് നൽകുക. ഇംറാനെപോലൊരു നേതാവ് ഇനിയുണ്ടാവില്ല. ഒരുപാട് പ്രാർഥനകൾക്കുശേഷമാണ് അദ്ദേഹത്തെ പോലൊരു നേതാവിനെ ലഭിച്ചത്. മുഹമ്മദലി ജിന്നക്കും തുർക്കി പ്രസിഡൻറ് റജബ് ഉർദുഗാനും ശേഷമുള്ള നൂറ്റാണ്ടിെൻറ നേതാവാണ് ഇംറാൻ ഖാനെന്നും ബുഷ്റ കൂട്ടിച്ചേർത്തു. ഇംറാെൻറ മൂന്നാം ഭാര്യയാണ് ബുഷ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.