വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ഇന്ത്യക്ക് ശരീഫിന്‍െറ താക്കീത്

ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്നാരോപിച്ച് ഇന്ത്യക്ക് താക്കീതുമായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. റോഡിയോ പാകിസ്താനാണ് ശരീഫിന്‍െറ പ്രസ്താവന പുറത്തുവിട്ടത്. പാകിസ്താന്‍ പരമാവധി സ്വയം നിയന്ത്രണം പാലിക്കുകയാണെന്നും ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണെങ്കില്‍ ശിക്ഷിക്കപ്പെടാതെ പോവില്ളെന്നുമായിരുന്നു ശരീഫിന്‍െറ വാക്കുകള്‍. ഉത്തരവാദിത്തമുള്ള രാഷ്ട്രമെന്ന നിലയില്‍ പാകിസ്താന്‍ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയാണ് പരിശ്രമിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ ശ്രമങ്ങള്‍ക്ക് ഇന്ത്യ പകരം ഒന്നും നല്‍കുന്നില്ളെന്നും ശരീഫ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - easefire violations: Nawaz Sharif warns India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.