ഇറാഖ് പ്രക്ഷോഭം: സൈന്യത്തിന്‍റെ വെടിവെപ്പിൽ 44 പേർ കൊല്ലപ്പെട്ടു

ബാഗ്​ദാദ്​: ഇറാഖിലാകമാനം ഒക്​ടോബർ മുതൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം രക്തരൂക്ഷിതമാകുന്നു. പ്രക്ഷോഭക ർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 44 പേർ കൊല്ലപ്പെട്ടു. ദക്ഷിണ ഇറാഖിലെ നസിരിയ നഗരത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസം നജഫിലെ സൈനിക വെടിവെപ്പിൽ 11 പേരും കൊല്ലപ്പെട്ടിരുന്നു. ഇവിടെ ഇറാൻ കോൺസുലേറ്റ് പ്രതിഷേധക്കാർ ചുട്ടെരിച്ചതിനെ തുടർന്നായിരുന്നു വെടിവെപ്പ്. തീവെപ്പിന് മുമ്പ് തന്നെ കോൺസുലേറ്റിലെ ഇറാനിയൻ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ അക്രമത്തെ ഇറാഖ് വിദേകാര്യ മന്ത്രാലയം അപലപിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം, അഴിമതി അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ജനങ്ങളുടെ പ്രക്ഷോഭം. യു.എസ്​ വൈസ്​ പ്രസിഡൻറ്​ മൈക്ക്​ പെൻസ് അടുത്തിടെ ഇറാഖ് സന്ദർശിച്ചിരുന്നു. സമാധാനപരമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക്​ നേരെ സൈന്യത്തെ ഉപയോഗിക്കരുതെന്നാണ്​ യു.എസ്​ നിലപാട്.

Tags:    
News Summary - Dozens of protesters killed in iraq-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.