ചൈന പാഴാക്കിയത്​ വിലപ്പെട്ട ആറുദിവസം

ഡിസംബറിൽ വൂഹാനിൽ കോവിഡ്​-19 ആദ്യമായി റിപ്പോർട്ട്​ ചെയ്​തതുമുതൽ പൊതുജനങ്ങൾക്ക്​ മുന്നറിയിപ്പു നൽകു ന്നതിൽ ചൈനീസ്​ ഭരണകൂടം പരാജയപ്പെട്ടതായി അസോസിയേറ്റഡ്​ പ്രസ്​ റിപ്പോർട്ട്​. ജനുവരി 12നാണ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​ കോവിഡിനെ കുറിച്ച്​ ചൈനീസ്​ ജനതക്ക്​ മുന്നറിയിപ്പു നൽകിയത്​.

അപ്പോഴേക്കും 3000ത്തിലേറെ ആളുകളിൽ വൈറസ്​ എത്തിയിരുന്നു. ജനുവരി 14 മുതൽ 20 വരെയുള്ള വിലപ്പെട്ട ആറുദിവസം ഭരണകൂടം ഒന്നുംചെയ്യാതെ വെറുതെനിന്നു. അതിനു ലോകം വലിയ വിലയാണ്​ നൽകേണ്ടിവന്നത്​.

ജനുവരി അഞ്ചുമുതൽ 17 വരെ വൂഹാനിൽ മാത്രമല്ല, ചൈനയിലുടനീളം രോഗബാധിതർ നിറഞ്ഞു. നിർഭാഗ്യവശാൽ അത്​ രഹസ്യമാക്കിവെക്കാനാണ്​ ഉദ്യോഗസ്​ഥർക്ക്​ ലഭിച്ച നിർദേശം.

എന്നാൽ, വിവരം മറച്ചുപിടിച്ചെന്ന റിപ്പോർട്ടുകൾ ചൈനീസ്​ സർക്കാർ ആവർത്തിച്ച്​ നിഷേധിക്കുകയാണ്​. വൈറസിനെ കണ്ടെത്തിയ ഉടൻ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ്​ അവരുടെ വാദം.

Tags:    
News Summary - china wastes crucial six days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.