ബെയ്ജിങ്: ചൈന കടലിലെ തർക്ക ദ്വീപിന് സമീപം യു.എസ് യുദ്ധക്കപ്പലുകൾ കണ്ടതിനെ തുട ർന്ന് ചൈന പ്രതിഷേധവുമായി രംഗത്തെത്തി. ദക്ഷിണ ചൈന കടലിലെ തർക്ക ദ്വീപായ സ്പാർട്ട്ലിക്ക് സമീപമാണ് യു.എസ്.എസ് സ്പ്രുവൻസ്, യു.എസ്.എസ് പ്രെബ്ൾ കപ്പലുകൾ എത്തിയത്. തങ്ങളുടെ അധീനതയിലുള്ള സമുദ്രഭാഗത്ത് പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് യു.എസിെൻറ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹു വിൻയിങ് പറഞ്ഞു.
ദക്ഷിണ ചൈന സമുദ്രത്തിലും അവിടത്തെ ദ്വീപുകളിലുമെല്ലാം ചൈന അവകാശവാദം ഉന്നയിക്കുേമ്പാൾ തായ്വാൻ, ഫിലിപ്പീൻസ്, ബ്രുണെ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും പല ഭാഗങ്ങളിലും അവകാശവാദം ഉന്നയിക്കുന്നു. ഇവിടങ്ങളിലെല്ലാം യു.എസ് ഇടക്കിടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ച് ചൈനയെ പ്രകോപിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.