ലെബനാന്‍ പ്രധാനമന്ത്രി ഹസന്‍ ദയബ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ബെയ്‌റൂത്ത് സ്‌ഫോടനം: ഉത്തരവാദികള്‍ കനത്ത വില നല്‍കേണ്ടിവരും - ലെബനാന്‍ പ്രധാനമന്ത്രി

ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാന നഗരിയായ ബെയ്‌റൂത്തിനെ പിടിച്ചുകുലുക്കിയ വന്‍ സ്‌ഫോടനത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി ഹസ്സന്‍ ദയബ്. ഈ ദാരുണ സംഭവത്തിന്‌ ഉത്തരവാദികള്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഈ സംഭവം  ഉത്തരവാദിത്തമില്ലാതെ കടന്നുപോകില്ല. ഈ ദുരന്തത്തിന് ഉത്തരവാദികളായവര്‍ കനത്ത വില നല്‍കേണ്ടിവരും. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ, 2014 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചെന്ന് കണ്ടെത്തിയ ഒരു വെയര്‍ ഹൗസിന് സംഭവവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത് -പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, വിഷയത്തില്‍ അന്താരാഷ്ട്ര സഹായവും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ആഴത്തിലുള്ള ഈ മുറിവ്‌

 ഭേദമാക്കാനും സഹായിക്കാനും ലെബനാനെ സ്‌നേഹിക്കുന്ന എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് ഹസ്സന്‍ ദയബ് വ്യക്തമാക്കി.

നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യം കോവിഡ് വ്യാപനത്തോടും മല്ലിടുകയാണ്.

അവസാനം ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം വന്‍ സ്‌ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും 4000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.