ബാഗ്ദാദ്: ഇറാഖില്‍ ഇരുന്നൂറോളം വരുന്ന പ്രതിഷേധക്കാര്‍ ബഹ്റൈന്‍ എംബസിയില്‍ കയറി കൊടി നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇറാഖിലെ അംബാസഡറെ ബഹ്റൈന്‍ തിരിച്ചു വിളിച്ചു. ഇസ്രായേല്‍-ഫലസ്തീന് വിഷയത്തില്‍ മനാമയില്‍ അമേരിക്കന്‍ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് നടത്തുന്നതിനെതിരെയാണ് ഇറാഖിലെ ബഹ്റൈന്‍ എംബസിക്ക് നേരെ പ്രതിഷേധമുണ്ടായത്.
പ്രതിഷേധക്കാര്‍ ബഹ്റൈന്‍ കൊടിക്ക് പകരം ഫലസ്തീെൻറ കൊടി നാട്ടി യു.എസിെൻറയും ഇസ്രായേലിെൻറയും പതാകകള്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്ക് എംബസിയുടെ മുറ്റം വരെയാണ് കയറാന്‍ കഴിഞ്ഞിരുന്നത്. ഇതിനിടയില്‍തന്നെ ഇറാഖി സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. കോണ്‍ഫറന്‍സ് ഫലസ്തീന് അതോറിറ്റി ബഹിഷ്കരിച്ചിരുന്നു.
ബഹ്റൈനെ കൂടാതെ സമ്മേളനത്തിൽ സൗദി, യു.എ.ഇ, ഈജിപ്ത്, ജോർഡന്, ഖത്തര്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും പങ്കെടുത്തിരുന്നു.സംഭവത്തിെൻറ പശ്ചാത്തലത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ഇറാഖ് പ്രസിഡൻറ് ബർഹം സാലിഹിനെ ആശങ്ക അറിയിച്ചു. ആക്രമണം 1961ലെ വിയന കൺവെൻഷനിലെ നയതന്ത്രബന്ധ പ്രമേയത്തിന് വിരുദ്ധമാണെന്നും ഗൾഫ് കോർപറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ.അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽസയനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.