പത്താൻകോട്ട് ആക്രമണം: നവാസ് ശരീഫ് അന്വേഷണത്തിന് ഉത്തരവിട്ടു

ഇസ് ലാമാബാദ്: പത്താൻകോട്ടിൽ നാവികസേന ആസ്ഥാനത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തെ പറ്റി അന്വേഷണം നടത്താൻ പാകിസ്താൻ ഉത്തരവിട്ടതായി 'ദി നേഷൻ' റിപ്പോർട്ട് ചെയ്തു. ഇന്ത്യ നൽകിയ തെളിവുകൾ അടിസ്ഥാനമാക്കി അന്വേഷണം നടത്താനാണ് പ്രധാനമന്ത്രി നവാസ് ശരീഫ് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

ഉന്നത ഉദ്യോഗസ്ഥരുമായി നവാസ് ശരീഫ് ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയത്. ഇന്ത്യ നൽകിയ തെളിവുകളുടെ ഫയലുകൾ പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗം തലവൻ അഫ്താബ് സുൽത്താന് കൈമാറിയെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി നേഷൻ റിപ്പോർട്ട് ചെയ്തു. അതേസമയം, തങ്ങൾക്ക് മതിയായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ഇന്ത്യ കൈമാറണമെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതിതീവ്രവാദത്തിൻെറ ഭാഗമായി ഇന്ത്യയുമായുള്ള സഹകരണമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് നവാസ് ശരീഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബന്ധം സ്ഥാപിക്കാൻ പാകിസ്താൻ സുരക്ഷാ ഉപദേഷ്ടാവ് നാസർ ഖാൻ ജാൻജുവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.