കോവിഡ്​: യു.എസിൽ തൊഴിൽ രഹിതരായത്​ ​രണ്ടു കോടിയിലേറെ ആളുകൾ

വാഷിങ്​ടൺ: കോവിഡ്​ നാശംവിതച്ച യു.എസിൽ ഏപ്രിൽ മാസത്തിൽ മാ​ത്രം തൊഴിൽ നഷ്​ടപ്പെട്ടത്​ രണ്ടു കോടിയിലേറെ ആളുകൾക്ക്​. തൊഴിൽരഹിതരുടെ എണ്ണം കുതിച്ചുയരുകയാണെന്ന്​ യു.എസ്​ ബ്യൂറോ ഓഫ്​ ലേബർ സ്​റ്റാറ്റിസ്​റ്റിക്​സ്​ പറയുന്നു. 

കോവിഡ്​ പടർന്നു പിടിച്ചതു മുതൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയാണ്​ ജനം. മെയ്​ രണ്ടിനകം 3.35 കോടിയാളുകളാണ്​ തൊഴിലില്ലാ ആനുകൂല്യത്തിനായി വിവിധ സംസ്​ഥാനങ്ങളിൽ അപേക്ഷ നൽകിയത്​. 

യുവാക്കളിൽ 13ഉം യുവതികളിൽ 15.5ഉം വെള്ളക്കാർക്കിടയിൽ 14.2ഉം കറുത്ത വർഗക്കാർക്കിടയിൽ 16.7 ഉം ഏഷ്യൻ വിഭാഗങ്ങൾക്കിടയിൽ 18.9ഉം ശതമാനം പേർക്ക്​ തൊഴിൽ നഷ്​ടപ്പെട്ടു. ഏപ്രിലിൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ 25 ലക്ഷം പേർ തൊഴിൽ രഹിതരായി. 

ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽനഷ്​ടം ഡ​െൻറിസ്​റ്റുകൾക്കാണ്​. നിർമാണമേഖലയിൽ മൂന്നിൽ രണ്ട്​ വിഭാഗത്തിനും തൊഴിൽ നഷ്​ടപ്പെട്ടു.


 

Tags:    
News Summary - US economy loses a record 20.5 million jobs -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.