തുളസി ഗബ്ബാഡ് യു.എസ് ഐക്യരാഷ്ട്ര സഭ പ്രതിനിധിയായേക്കും

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയും യു.എസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗവുമായ തുളസി ഗബ്ബാഡിനെ നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭ പ്രതിനിധിയായി നിയമിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം അവര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഒബാമയുടെ കടുത്ത വിമര്‍ശകയായ തുളസി ഭീകരതക്കെതിരെ കടുത്ത നടപടി വേണമെന്ന വാദക്കാരിയാണ്. യു.എസ് കോണ്‍ഗ്രസില്‍ 35കാരിയായ തുളസിക്ക് ഇത് മൂന്നാം ഊഴമാണ്.ട്രംപുമായി കൂടിക്കാഴ്ച നടത്തിയത് സിറിയ, ഭീകരതക്കെതിരായ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ യു.എസ് നയം ചര്‍ച്ച ചെയ്യാനാണെന്ന് തുളസി പ്രതികരിച്ചു.

തുളസി മികച്ച സാമാജികയാണെന്ന് പറഞ്ഞ ട്രംപിന്‍െറ വക്താവ്, ഒരു നിയമനത്തെ സംബന്ധിച്ചും ഇപ്പോള്‍ പ്രതികരിക്കാനായിട്ടില്ലെന്നും പറഞ്ഞു.

Tags:    
News Summary - tulsi gabbard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.