ഇസ്ലാമാബാദ്: പാകിസ്താെൻറ പുതിയ പ്രസിഡൻറ് ഡോ. ആരിഫ് ആൽവിക്ക് ഇന്ത്യയുമായി രസകരമായ ബന്ധം. ആരിഫിെൻറ പിതാവ് ഡോ. ഹബീബുർറഹ്മാൻ ഇലാഹി ആൽവി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിെൻറ ദന്തഡോക്ടറായിരുന്നത്രെ. പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയാണ് (പി.ടി.െഎ) ഇൗ വിവരം കൈമാറിയത്. ആരിഫിെൻറ ബയോഡാറ്റയിലാണ് വിവരം ചേർത്തിട്ടുള്ളത്.
പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ വലംകൈയായ ആരിഫ് പി.ടി.െഎയുടെ സ്ഥാപക അംഗങ്ങളിലൊരാളുമാണ്.
നെഹ്റുവിെൻറ െഡൻറിസ്റ്റാണ് പിതാവെങ്കിലും അദ്ദേഹത്തിന് ഇന്ത്യയുമായി ബന്ധമൊന്നുമില്ല. ഇന്ത്യ-പാക് വിഭജനാനന്തരം ആഗ്രയിൽ നിന്ന് കുടിയേറിയതാണ് കുടുംബം. മുൻ പ്രസിഡൻറ് പർവേസ് മുശർറഫിെൻറ കുടുംബവും വിഭജനാനന്തരം ന്യൂഡൽഹിയിൽനിന്ന് പാകിസ്താനിലെത്തിയതാണ്. കറാച്ചിയിൽ ജനിച്ച ആരിഫും പിതാവിനെപ്പോലെ െഡൻറിസ്റ്റായിരുന്നു. പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ കുടുംബവുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. സാമിന ആൽവിയാണ് ഭാര്യ. ദമ്പതികൾക്ക് നാലു മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.