വിമാന യാത്രക്കാരിയുടെ ഹിജാബ് വലിച്ചുകീറിയ അമേരിക്കക്കാരന് തടവും പിഴയും

വാഷിങ്ടണ്‍: വിമാനയാത്രക്കിടെ മുസ്ലിം യുവതിയുടെ ശിരോവസ്ത്രം വലിച്ചുകീറുകയും ഇത് അമേരിക്കയാണ് എന്ന് ആക്രോശിക്കുകയും ചെയ്ത യു.എസ് പൗരനെ യു.എസ് ജില്ലാ കോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. നല്ലനടപ്പിനുള്ള ശിക്ഷയാണ് വിധിച്ചതെന്നും ഇതില്‍ രണ്ടു മാസം വീട്ടുതടങ്കല്‍ ആണെന്നും ന്യൂ മെക്സികോയിലെ യു.എസ് അറ്റോണി ഓഫിസില്‍നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു. 

പുറമെ, 1000 ഡോളര്‍ പിഴയും  4000 ഡോളര്‍ കോടതി ഫീസ് ഇനത്തിലും പ്രതി അടക്കണം. കഴിഞ്ഞ ഡിസംബറില്‍ വിമാനത്തില്‍ നടത്തിയ അതിക്രമത്തില്‍ ജില്‍ പാര്‍ക്കര്‍ പെയ്നെ എന്ന 37കാരനാണ് ശിക്ഷ ലഭിച്ചത്.  

‘നിങ്ങള്‍ എന്നെ വേദനിപ്പിച്ചു, അവഹേളിച്ചു, അതിരുകവിഞ്ഞു’ വെന്ന് ഇരയായ ഖൗല അബ്ദുല്‍ ഹഖ് കോടതില്‍വെച്ച് പ്രതിയോട് പറഞ്ഞതായി അല്‍ബുക്വര്‍ക്ക് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. വല്ലാതെ ഭയന്നുപോയെന്നും സംഭവത്തിനുശേഷം ആഴ്ചകളോളം വീട്ടില്‍നിന്ന് പുറത്തിറങ്ങിയില്ളെന്നും അവര്‍ പറഞ്ഞു.

ഒരു വ്യക്തിയുടെ മതപരമായ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിച്ചെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ പെയ്നെ കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തെിയിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍വെച്ച് ഇയാള്‍ ഖേദപ്രകടനം നടത്തുകയും മറ്റു മതങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ കോഴ്സിന് ചേര്‍ന്ന് പഠിക്കുകയും ചെയ്തതായി അറിയിച്ചു.

ഇതിനു പുറമെ, ഇസ്ലാമിനെ മനസ്സിലാക്കുന്നതിന് പള്ളികളിലേക്ക് സന്ദര്‍ശനം നടത്തിയതായും അതിനെ പൂര്‍ണമായി ഉള്‍ക്കൊണ്ടുവെന്നുമൊക്കെ പെയ്നെ പറഞ്ഞെങ്കിലും ആ സംഭവം ഒരിക്കലും മറക്കാനാകില്ളെന്നും ജീവിതത്തിലെ ഓരോ നിമിഷവും അത്​ വേട്ടയാടിക്കൊണ്ടിരിക്കുമെന്നുമായിരുന്നു ഖൗലയുടെ മറുപടി. എന്നാല്‍, ചെയ്ത കാര്യങ്ങള്‍ പൂര്‍ണമായും ഓര്‍ക്കുന്നില്ളെന്നും ആ സമയത്ത് താന്‍ മദ്യപിച്ചിരുന്നെന്നും പെയ്നെ കൂട്ടിച്ചേര്‍ത്തു.  

ഷികാഗോയില്‍നിന്ന് അല്‍ബുക്വര്‍ക്കിലേക്കുള്ള സൗത്വെസ്റ്റ് എയര്‍ലൈന്‍സ് ഫൈ്ളറ്റിന്‍െറ സീറ്റില്‍ ഇരിക്കുകയായിരുന്നു ഖൗല. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 30 മിനിറ്റുമുമ്പ് പ്രതി അടുത്തേക്ക് വന്ന് ഹിജാബ് പിടിച്ചുവലിച്ചു കീറുകയായിരുന്നെന്നും ഇത് അമേരിക്കയാണെന്ന് ആക്രോശിച്ചെന്നും അവര്‍ കോടതിയില്‍ വിവരിച്ചു. വിമാനം ഇറങ്ങിയ ഉടന്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കി. തുടര്‍ന്ന് എഫ്.ബി.ഐ അന്വേഷണം നടത്തുകയായിരുന്നു.

 

 

 

 

 

 

Tags:    
News Summary - hijab issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.