കോവിഡ്​ മരണം 1.60 ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1.60 ലക്ഷം കടന്നു. ഇതുവരെ 160,747 പേർ രോഗം ബാധിച്ച്​ മരിച ്ചിട്ടുണ്ട്​. 2,330,781പേർക്ക്​ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു​. 596,482 പേർ രോഗമുക്​തി നേടി.

യുറോപ്യൻ രാജ്യങ്ങളിലും യു.എസിലും മരണസംഖ്യ ഉയരുകയാണ്​. യു.എസിൽ ഇതുവരെ 39,014 പേരും സ്​പെയിനിൽ 20,639 പേരും ഇറ്റലിയിൽ 23,227 പേരും ഫ്രാൻസിൽ 19,323 പേരും യു.കെയിൽ 15,464 ആളുകളും മരിച്ചു. അതേസമയം, ഇറ്റലിയിൽ മരണസംഖ്യയിൽ കുറവ്​ രേഖപ്പെടുത്തുന്നത്​ ആശ്വാസകരമാണ്​.

രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതോടെ ഇറാൻ കർശന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. തെഹ്​റാൻ ഉൾപ്പടെയുള്ള നഗരങ്ങളിലെ നിയന്ത്രണങ്ങളാണ്​ പിൻവലിച്ചത്​. കോവിഡ്​ വൈറസ്​ വലിയ നാശമുണ്ടാക്കിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ.

Tags:    
News Summary - Covid 19 world updates-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.