യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: 'സൂപ്പര്‍ ചൊവ്വ'യിൽ ട്രംപിനും ഹിലരിക്കും ജയം

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ‘സൂപ്പർ ചൊവ്വ'യിലെ വോട്ടെടുപ്പിൽ ഡമോക്രാറ്റിക്ക് പാർട്ടിയിലെ ഹിലരി ക്ലിന്റനും റിപബ്ലിക്കൻ പാർട്ടിയിലെ ഡൊണാൾഡ് ട്രംപിനും ജയം. 12 സ്റ്റേറ്റുകളിലെ ഫലം വന്നതിൽ ട്രംപ് അഞ്ചു സ്റ്റേറ്റുകളിലും ക്ലിന്റൻ ആറ് സ്റ്റേറ്റുകളിലുമാണ് ജയിച്ചത്. സൂപ്പർ ചൊവ്വയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഡമോക്രാറ്റിക്ക്, റിപബ്ലിക്കൻ പാർട്ടികളിലെ സ്ഥാനാർഥികളുടെ ചിത്രം ഏറെക്കുറെ വ്യക്തമായി.

അലബാമ, ജോർജിയ, മസാചുഷെട്സ്, ടെനസി, വിർജീനിയ എന്നിവിടങ്ങളിലാണ് ട്രംപ് ജയിച്ചത്. അലബാമ, അർക്കനസ്, ജോർജിയ, ടെനസി, ടെക്സസ്, വിർജീനിയ എന്നിവിടങ്ങളിലാണ് ഹിലരി ക്ലിന്റൻ ജയിച്ചത്. കഴിഞ്ഞ ദിവസം സൗത്ത് കാരലീനയിൽ നടന്ന പ്രൈമറിയിൽ ഹിലരി വൻ വിജയം നേടിയിരുന്നു.

മാർച്ച് അഞ്ചിന് ഡമോക്രാറ്റിക്ക്, റിപബ്ലിക്കൻ പാർട്ടികളുടെ കാൻസസ്, ലൂയീസിയാന പ്രൈമറികൾ നടക്കും. കെന്‍റക്കി, മെയ്ൻ എന്നിവിടങ്ങളിെല റിപബ്ലിക്കൻ കോക്കസുകളും നെബ്രാൻസ്കയിലെ ഡമോക്രാറ്റിക്ക് കോക്കസും ഇതേദിവസം തന്നെയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.