വാഷിങ്ടൺ: ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ നിലവിൽ വന്ന ആദ്യ ദിനം 630 സഹായ ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വെടിനിർത്തൽ കരാറിന്റെ ആദ്യ ദിവസമാണ് ട്രക്കുകൾ ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചത്. സംഘർഷത്തിന്റെ കടുത്ത ആഘാതം അനുഭവിക്കുന്ന വടക്കൻ ഗസ്സയിലേക്ക് അവയിൽ 300 ട്രക്കുകളെങ്കിലും എത്തുമെന്ന് അദ്ദേഹം സുരക്ഷാ സമിതിയെ അറിയിച്ചു.
ഗസ്സയിൽ ഉപരോധം ഏർപ്പെടുത്തിയ ഇസ്രായേൽ, വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ ട്രക്കുകളുടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇസ്രായേൽ വെടിനിർത്തലിന് ശേഷം ഗസ്സയിലെ റഫയിലെ തങ്ങളുടെ തകർന്ന വീടുകളിലേക്ക് മടങ്ങുകയാണ് ഫലസ്തീൻ ജനത.
മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിർത്തൽ കരാർ. ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നുപേരും പുറത്തെത്തും.
28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേൽ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16ാം നാൾ ആരംഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.