മോസ്കോ സംഗീത ഹാൾ ആക്രമണത്തിൽ 19 പേർക്ക് ശിക്ഷ

മോ​സ്കോ: 149 പേ​ർ കൊ​ല്ല​പ്പെ​ടാ​നും 600ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​നും ഇ​ട​യാ​ക്കി ര​ണ്ടു​വ​ർ​ഷം മു​മ്പ് മോ​സ്കോ​യി​ലെ സം​ഗീ​ത ഹാ​ളി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ 19 പേ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച് റ​ഷ്യ​ൻ കോ​ട​തി. ജ​ന​പ്രി​യ റോ​ക്ക് ബാ​ൻ​ഡി​ന്റെ ഷോ​ക്കാ​യി കാ​ത്തി​രു​ന്ന ആ​സ്വാ​ദ​ക​ർ​ക്കു​നേ​രെ നാ​ലു തോ​ക്കു​ധാ​രി​ക​ള​ട​ങ്ങു​ന്ന സം​ഘം വെ​ടി​യു​തി​ർ​ക്കു​ക​യും ശേ​ഷം കെ​ട്ടി​ട​ത്തി​ന് തീ​യി​ടു​ക​യു​മാ​യി​രു​ന്നു. 2024 മാ​ർ​ച്ച് 22ന് ​ക്രോ​ക്ക​സ് സി​റ്റി സം​ഗീ​ത ഹാ​ളി​ൽ ന​ട​ന്ന കൂ​ട്ട​ക്കൊ​ല​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്‍ലാ​മി​ക് സ്റ്റേ​റ്റ് ഗ്രൂ​പ്പി​ലെ ഒ​രു​വി​ഭാ​ഗം ഏ​റ്റെ​ടു​ത്തി​രു​ന്നു. 15 പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്ത​വും ഒ​രാ​ൾ​ക്ക് 22.5 വ​ർ​ഷ​വും മൂ​ന്ന് പേ​ർ​ക്ക് 19 വ​ർ​ഷ​വും 11 മാ​സ​വും വീ​ത​മാ​ണ് ത​ട​വ്. തീ​വ്ര​വാ​ദ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി 2025 ആ​ഗ​സ്റ്റി​ൽ സൈ​നി​ക കോ​ട​തി​യി​ൽ ഇ​വ​രു​ടെ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ​മൂ​ലം അ​ട​ച്ചി​ട്ട മു​റി​യി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ.

ആ​ക്ര​മ​ണ​ത്തി​ൽ യു​ക്രെ​യ്‌​ന് പ​ങ്കു​ണ്ടെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​ന് പി​ൻ​ബ​ല​മേ​കു​ന്ന തെ​ളി​വു​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

Tags:    
News Summary - 19 sentenced in Moscow music hall attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.