ലണ്ടന്‍:ബ്രിട്ടീഷ് സർവൈവലിസ്റ്റ് ബെയർ ഗ്രിൽസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമർശമാണിപ്പോൾ ചർച്ചാവിഷയം. ലോകത്തിലെ ഏറ്റവും ശക്തരിൽ ഒരാളുടെ കൂട്ടിത്തിലാണ് മോദി എന്നാണ് ഗ്രിൽസ് വിശേഷിപ്പിച്ചത്. തന്‍റെ സമൂഹമാധ‍്യപോസ്റ്റിലൂടെയായിരുന്നു പ്രശംസ.
പ്രധാനമന്ത്രി മോദി, മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, യു.കെ പ്രിൻസ് വില്യം എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ എക്സിലെ കുറിപ്പിനോടൊപ്പം ഗ്രിൽസ് പങ്കുവെച്ചു. ഇവരെയെല്ലാം ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ശക്തരായ ചില നേതാക്കളെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അവരിൽ ഏറ്റവും മികച്ചവർ ഒരിക്കലും ശബ്ദമുയർത്തുന്നവർ ആയിരുന്നില്ല എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
കോവിഡ് മഹാമാരി ലോകത്തെ നിശ്ചലമാക്കുന്നതിന് ഒരു വർഷം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെയർ ഗ്രിൽസിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിൽ സന്ദർശനത്തിനെത്തിയത്. 'മാൻ വേഴ്സസ് വൈൽഡ്' എന്ന ജനപ്രിയ പരമ്പരയുടെ പ്രത്യേക എപ്പിസോഡിന്‍റെ ഭാഗമായിരുന്നു സന്ദർശനം.
വർഷങ്ങളായി ഞാൻ പർവതങ്ങളിലും കാടുകളിലും പ്രകൃതിയോട് ചേർന്ന് ജീവിച്ചുവരുന്നു. ആ നാളുകൾ എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ട്, രാഷ്ട്രീയത്തിനപ്പുറമുള്ള ജീവിതം അതും പ്രകൃതിയുടെ മടിത്തട്ടിൽ സംഘടിപ്പിക്കുന്ന പരിപാടി, ചോദിച്ചപ്പോൾ എനിക്ക് വലിയ താല്പര്യം തോന്നി, അതിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു എന്ന് മോദി ചടങ്ങിനുമുമ്പായി 2020 കൂട്ടി ചേർത്തു.
ബെയർ ഗ്രിൽസിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ വാഹനം ഓടിക്കുന്നതായിരുന്നു 2019-ൽ പുറത്തിറങ്ങിയ എപ്പിസോഡിലെ പ്രധാന ഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.