ഡർബൻ: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ 14 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡർബനിലേക്ക് പോയ കപ്പലിലെ ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ട്രാൻസ്നെറ്റ് പോർട്ട് വക്താവാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിലെ ചീഫ് എൻജീനിയറുടെ മരണം കോവിഡ് ബാധിച്ചല്ലെന്നും തുറമുഖം അധികൃതർ വ്യക്തമാക്കി.
കപ്പൽ ഡർബനിലെത്തിയുടൻ മുഴുവൻ ജീവനക്കാരേയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരെ ഐസോലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കപ്പലിലെ ചരക്കിറക്കാനെത്തിയ 200ഓളം പേർ കോവിഡ് ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിലവിൽ കപ്പലിലേക്ക് ആരെയും പ്രവശേിപ്പിക്കുന്നില്ല.
കോവിഡിെൻറ ഇന്ത്യൻ വകഭേദം ദക്ഷിണാഫ്രിക്കയിലുമെത്തിയെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ വ്യാപകമായി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് നേരിട്ട് വിമാനങ്ങളില്ലെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി പ്രതികരിച്ചു. മറ്റ് രാജ്യങ്ങൾ വഴി ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തുന്നവരാണ് വെല്ലുവിളി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.