വാഷിങ്ടൺ: ട്രാൻസ്ജെൻഡർ എന്ന് പരസ്യമായി പ്രഖ്യാപിച്ച 1000 അംഗങ്ങളെ യു.എസ് സൈന്യത്തിൽനിന്ന് ഉടൻ പുറത്താക്കാൻ പെന്റഗൺ. ഇക്കാര്യം തുറന്നുസമ്മതിക്കാത്തവർക്ക് സ്വയം രാജിവെക്കാൻ 30 ദിവസത്തെ സമയപരിധിയും അനുവദിച്ചു. ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽനിന്ന് പുറത്താക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പെന്റഗൺ നീക്കം.
ട്രാൻസ്ജെൻഡർ സൈനികരെ പുറത്താക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 4240 ട്രാൻസ്ജെൻഡർമാർ സൈന്യത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.