എറണാകുളം ജില്ലയിലെ കേളി ‘പ്രതീക്ഷ’ പുരസ്കാരം ഏറ്റുവാങ്ങിയ വിദ്യാർഥികൾ അതിഥികളോടൊപ്പം
കേളി ‘പ്രതീക്ഷ’ പുരസ്കാരം എറണാകുളം ജില്ലയിൽ വിതരണം ചെയ്തു
റിയാദ്/എറണാംകുളം: കേളി കലാസാംസ്കാരിക വേദി പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരങ്ങളുടെ എറണാകുളം ജില്ലാതല വിതരണം നടന്നു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ 232 വിദ്യാർഥികൾക്കാണ് കേളി ക്യാഷ് അവാർഡും ഫലകവും നൽകുന്നത്.
സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ല സെക്രട്ടറി എസ്. സതീഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാജ്യത്തിന്റെ പ്രതീക്ഷ വിദ്യാർഥികളിലാണെന്നും ‘പ്രതീക്ഷ’ എന്ന പേര് പുരസ്കാരത്തിന് നൽകിയ കേളിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേളി ന്യൂ സനയ്യ രക്ഷാധികാരി സമിതി മുൻ അംഗം ഷമീർ ഇടപ്പള്ളി അധ്യക്ഷത വഹിച്ചു.
കേരള പ്രവാസി സംഘം ജില്ല സെക്രട്ടറി സി.ഇ നാസർ, പ്രസിഡന്റ് പി.എൻ. ദേവാനന്ദ്, എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് രതു കൃഷ്ണ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേളി സൈബർ വിങ് മുൻ കൺവീനർ മഹേഷ് കോടിയത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.