കെ.എം.സി.സി ചികിത്സാ ഫണ്ട് വഴിക്കടവ് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറിയപ്പോൾ
ഹൈദർ വഴിക്കടവിനുള്ള കെ.എം.സി.സി ചികിത്സ ഫണ്ട് കൈമാറി
ജിദ്ദ /വഴിക്കടവ് : ജോലിക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായ ഹൈദർ വഴിക്കടവിനുള്ള ജിദ്ദ അൽ സഫ ഏരിയ കെ.എം.സി.സി സമാഹരിച്ച ചികിത്സ ഫണ്ട് കൈമാറി.
നാട്ടിൽ ഹൈദറിന് തുടർ ചികിത്സ നടത്താൻ വേണ്ടി സുമനസ്സുകളുമായി സഹകരിച്ചാണ് ഫണ്ട് സമാഹരിച്ചത്. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി അബൂട്ടി പള്ളത്ത്, അൽ സഫ ഏരിയ മുൻ വൈസ് പ്രസിഡന്റ് ഉമ്മർ പുള്ളിക്കതൊടി, ഹക്കീം കൂട്ടിലങ്ങാടി, നൗഷാദ് മക്കരപ്പറമ്പ് എന്നിവർ ചേർന്ന് നാട്ടിൽ വെച്ച് വഴിക്കടവ് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് ഫണ്ട് കൈമാറി. വഴിക്കടവ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.ഐ. ഹമീദ്, നിലമ്പൂർ മണ്ഡലം മുസ്ലിം ലീഗ് നേതാവ് റഷീദ് വരിക്കോടൻ, ദുബൈ കെ.എം.സി.സി നിലമ്പൂർ പ്രതിനിധി കെ.ടി ജുനൈസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത്തീഫ് മണിമൂളി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മൊയ്തീൻ കുട്ടി, പഞ്ചായത്ത് ട്രഷറർ ചെമ്പൻ ചെറി, യൂത്ത് ലീഗ് പ്രതിനിധി ലുക്മാൻ എന്നിവർ സന്നിഹിതരായിരുന്നു. ഹൈദറിനെ ജിദാനി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ ജിദ്ദ കെ.എം.സി.സി സെക്രട്ടറി സുബൈർ വട്ടോളിക്കും കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ആളുകൾക്കും അൽ സഫ ഏരിയ കെ.എം.സി.സി ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.