ജിദ്ദയിൽ ഖുർആൻ ഹദീസ് ലേണിങ് കോഴ്സ് പഠിതാക്കളുടെ സംഗമത്തിൽ ശൈഖ് അബ്ദുൽ അസീസ് മുഹമ്മദ് ഇദ്രീസ്
സംസാരിക്കുന്നു
ജിദ്ദയിൽ ജെ.ഡി.സി.സി ഖുർആൻ ഹദീസ് ലേണിങ് കോഴ്സ് പഠിതാക്കളുടെ സംഗമം ഒരുക്കി
ജിദ്ദ: ജെ.ഡി.സി.സി ജിദ്ദ ഖുർആൻ ഹദീസ് ലേണിങ് കോഴ്സ് പഠിതാക്കളുടെ സംഗമം സംഘിടിപ്പിച്ചു. ജിദ്ദ സനാഇയ്യ ദഅവാ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശൈഖ് അബ്ദുൽ അസീസ് മുഹമ്മദ് ഇദ്രീസ് ഉദ്ഘാടനം ചെയ്തു 'ഖുർആൻ ഹൃദയത്തിന്റെ വസന്തം' എന്ന വിഷയം റാഫി സ്വലാഹി അവതരിപ്പിച്ചു. കേവല വൈകാരികതകൾക്കപ്പുറത്ത് ഖുർആന്റെ ആശയങ്ങൾ മനസ്സുകളോട് സംവദിക്കുമ്പോഴാണ് അഭിമാനബോധമുള്ള ഒരു വിശ്വാസിയായി ജീവിക്കാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അത്തഹ്സീൻ ഖുർആൻ അക്കാദമി ഡയറക്ടർ സകരിയ്യ നൂഹ് മദീനി 'ഖുർആനും സലഫുകളും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഖുർആനുമായി ബന്ധപ്പെട്ടതെല്ലാം അനുഗ്രഹീത മാണെന്നും വിശുദ്ധ ഖുർആൻ്റെ പ്രഥമ ശ്രോദ്ധാക്കളായ പ്രവാചകന്റെ അനുചരന്മാരുടെ ജീവിച്ച വഴി പിന്തുടരുന്നതിലൂടെയാണ് ആധുനിക സമൂഹത്തിനും സൻമാർഗം നേടാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ആധുനികമായ സകല സൗകര്യങ്ങളും ലഭിച്ചിട്ടും ഖുർആൻ പഠിക്കാൻ സമയം കണ്ടെത്താത്തവർ ഈ വിശുദ്ധ ഗ്രന്ഥത്തെ അവഗണിക്കുകയാണെന്നും അദ്ധേഹം ഓർമ്മിപ്പിച്ചു.
12ാം ഘട്ട പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് നേടി സൗദി ദേശീയ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജിദ്ദയിലെ പഠിതാക്കളായ നൗഷാദ് കൊച്ചുകോയ, ബിൻത് സുൽഫികർ, 99 മാർക്ക് നേടി രണ്ടാം റാങ്ക് പങ്കിട്ട സുമയ്യ അബ്ദുൽ ജബ്ബാർ, സലീന മൂന്നും നാലും റാങ്ക് ജേതാക്കളായ ശബ്നം ഫാദി കണ്ണൂർ, ഷൈമ അബ്ദുസ്സലാം കിഡ്സ് വിഭാഗം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അവ്വാഹ് ബിൻ നൗഫൽ തുടങ്ങിയവരെ സംഗമത്തിൽ ആദരിച്ചു. ശൈഖ് അബ്ദുൽ അസീസ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മക്ക ദാറുൽ ഹദീസ് വിദ്യാർഥി ഹാഫിദ് ജാസിം ഇഖ്ബാൽ ഖിറാഅത്ത് നടത്തി. ഖുർആൻ ഹദീസ് ലേണിങ് സ്കൂൾ പഠിതാവ് കബീർ ഗാനമാലപിച്ചു. സംഗമത്തിന്റെ ഭാഗമായി ജെ.ഡി.സി.സി യൂത്ത് വിങ് കുട്ടികൾക്കായി കളിച്ചങ്ങാടം പരിപാടി നടത്തി. ജിദ്ദ ദഅവ കോ ഓഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, ട്രഷറർ നബീൽ പാലപ്പറ്റ, സൽമാൻ ബാലുശ്ശേരി, ഇഖ്ബാൽ തൃക്കരിപ്പൂർ, അബ്ദുൽ ജബ്ബാർ വെട്ടുപാറ, അബ്ദുൽ ഹഖ് മട്ടന്നൂർ, സൗബാൻ മൊറയൂർ, അബ്ദുൽ ഗനി ചെംനാട്, റഷീദലി എലത്തൂർ, അഫീഫ്, അബ്ദുൽ ജബ്ബാർ തിരൂരങ്ങാടി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ജെ.ഡി.സി.സി എജുക്കേഷൻ സെക്രട്ടറി നൗഫൽ പീടിയേക്കൽ സ്വാഗതവും ഖുർആൻ ഹദീസ് ലേണിങ് കോഴ്സ് നാഷനൽ വിങ് പ്രതിനിധി റൗനഖ് ഓടക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.