ജിദ്ദ ജെ.സി.ഡബ്ല്യു.സി കുട്ടികൾക്കായി പാചക പരിശീലന പരിപാടി ഒരുക്കി
ജിദ്ദ: ജെ.സി.ഡബ്ല്യു.സി യൂത്ത് വിങ് കുട്ടികൾക്കായി ഒരുക്കിയ പാചക പരിശീലന പരിപാടി നവ്യാനുഭവമായി മാറി. കുട്ടികളിലെ സർഗാത്മകതയും പാചകത്തോടുള്ള താൽപര്യവും പ്രോത്സാഹിപ്പിക്കാൻ ഒരുക്കിയ പാചകപരിശീലന ക്ലാസിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.
ജിദ്ദ അൽ വുറൂദിൽ നടന്ന പരിപാടിയിൽ അഞ്ചുമുതൽ 12 വരെ ക്ലാസ് വിദ്യാർഥികളാണ് പങ്കെടുത്തത്. പാചകത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പരിചയപ്പെടുത്തുന്നതിനും പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികളിൽ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വളർത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്. ബേക്കിങ്, ബാരിസ്റ്റ പരിശീലന മേഖലകളിൽ പ്രാവീണ്യം നേടിയ ഹസ്ന ബഷീർ പരിശീലകയായി കുട്ടികളുമായി സംവദിച്ചു. ജെ.സി.ഡബ്ല്യു.സി ചെയർപേഴ്സൺ റഫ്സീന അഷ്ഫാഖ്, യൂത്ത് വിങ് മേധാവി സഫ ഫിൻസിയ, സിഹാന അമീർ, ഫർസാന ഹംസ, ഫൈസ, ദിയ സാദത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.