പ്ര​വാ​സി ക്ഷേ​മം ഔ​ദാ​ര്യ​മ​ല്ല, ന​മ്മ​ൾ ചോ​ദി​ക്കു​ന്ന​ത് ന​മ്മു​ടെ അ​വ​കാ​ശ​മാ​ണ് !

തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ, യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​യ ജീ​വി​ത​ച്ചെ​ല​വി​ലെ വ​ർ​ധ​ന​വ്, ബി​സി​ന​സ് മേ​ഖ​ല​യി​ലെ മാ​ന്ദ്യം എ​ന്നി​വ കാ​ര​ണം പ്ര​വാ​സി​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ഈ ​യാ​ഥാ​ർ​ഥ്യം നി​ല​നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ, പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം വ​ലി​യ തോ​തി​ൽ വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

പ്ര​വാ​സി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും അ​വ​ർ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന വി​ദേ​ശ​നാ​ണ്യ​വു​മാ​ണ് ന​മ്മു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പ്ര​ധാ​ന ക​രു​ത്ത്. അ​തു​കൊ​ണ്ടു​ത​ന്നെ, പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ അ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്റെ ബാ​ധ്യ​ത​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ലെ പോ​രാ​യ്മ​ക​ളും, ല​ഭി​ച്ച പ്രീ​മി​യം തു​ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ക്ലെ​യിം ന​ൽ​കേ​ണ്ടി വ​ന്ന​തു​മാ​ണ് പ്രീ​മി​യം വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ, അ​തി​നു​ള്ള പ​രി​ഹാ​രം പ​ദ്ധ​തി സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് അ​പ്രാ​പ്യ​മാ​ക്കു​ക​യ​ല്ല. ആ​വ​ശ്യ​മാ​യ സ​ർ​ക്കാ​ർ വി​ഹി​തം അ​നു​വ​ദി​ച്ച്, എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​നാ​കു​ന്ന പ്രീ​മി​യ​ത്തി​ൽ പ​ദ്ധ​തി തു​ട​രാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കേ​ണ്ട​ത്.

മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ് പ്ര​വാ​സി​കാ​ര്യ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും മു​ൻ സ​ർ​ക്കാ​രി​ന്റെ കാ​ല​ത്തെ കു​ടി​ശ്ശി​ക​ക​ൾ തീ​ർ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ പ്ര​വാ​സി പെ​ൻ​ഷ​ന്റെ കാ​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യ അ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ൽ മൂ​ന്നോ നാ​ലോ മാ​സ​ത്തെ പ്ര​വാ​സി പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക​യു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. മ​റ്റ് ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം പ്ര​വാ​സി ക്ഷേ​മ​ത്തി​നും സ​ർ​ക്കാ​ർ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണം.

നോ​ർ​ക്ക കെ​യ​ർ പോ​ലു​ള്ള സ​ർ​ക്കാ​ർ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ൽ​ക​ര​ണ​വും കാ​മ്പ​യി​നു​ക​ളും ന​ട​ത്തു​ന്ന പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്കും ഈ ​വി​ഷ​യ​ത്തി​ൽ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ആ​ളു​ക​ളെ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ, പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും വീ​ഴ്ച​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നും സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​നും സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​ര​ണം.

Tags:    
News Summary - Expatriate welfare is not a favor what we are asking for is our right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.