‘ടീൻ സ്പേസ്’ കൗമാര വിദ്യാർഥി സമ്മേളനം പ്രഖ്യാപിച്ചു
ദമ്മാം: ‘ഇസ്ലാം: നിർഭയത്വവും സമാധാനവും’ പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സൗദി ദേശീയ കാമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ അൽ ഖോബാർ യൂത്ത് ആൻഡ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം യൂത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ‘ടീൻ സ്പേസ്’ കൗമാര വിദ്യാർഥി സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഇസ്ലാമിക് കൾച്ചറൽ സെന്റർ ദമ്മാം മലയാളവിഭാഗം മേധാവി അബ്ദുൽ ജബ്ബാർ മദീനിയാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്. കൗമാരക്കാരായ വിദ്യാർഥികളിൽ ധാർമിക മൂല്യങ്ങളും ആത്മവിശ്വാസവും വളർത്തിയെടുക്കാനും കാമ്പയിൻ സന്ദേശം ചെറുപ്പക്കാരിലേക്ക് എത്തിക്കാനുമായാണ് ‘ടീൻ സ്പേസ്’ നവംബർ 20ന് ദമ്മാമിൽ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.