Posted On
date_range Updated On
date_range ഇന്ദിരാഗാന്ധി അനുസ്മരണ പരിപാടിയും ഐക്യദാർഢ്യ സംഗമവും നടത്തി
തബൂക്ക്: ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണ പരിപാടിയും ഡൽഹിയിലെ ജനാധിപത്യ സംരക്ഷണറാലിക്ക് ഐക്യദാർഢ്യസംഗമവും നടത്തി. ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഷജീർ വാഴപ്പണയിൽ അധ്യക്ഷത വഹിച്ചു.
ജിദ്ദ റീജനൽ സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി, ജോളി കുര്യൻ, അമീർ സാദിൻ, ഷെഫീഖ് പുരക്കുന്നിൽ, നൗഷാദ് കപ്പൻ തുടങ്ങിയവർ സംസാരിച്ചു. വോട്ട് ചൊരിക്കെതിരായ ഇൻഡ്യ മുന്നണിയുടെ ജനാധിപത്യ സംരക്ഷണ റാലിക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതവും സജി സാമുവൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.