അ​ഴി​മ​തി കേ​സ്: ഒ​രു മാ​സ​ത്തി​നി​ടെ 174 പേ​ർ അ​റ​സ്റ്റി​ൽ

റി​യാ​ദ്: സൗ​ദി​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ അ​ഴി​മ​തി കേ​സു​ക​ളി​ൽ 174 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും അ​ഴി​മ​തി ത​ട​യാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. ഒ​ക്ടോ​ബ​റി​ൽ 2,662 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് 454 ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്ത​താ​യും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​വ​രി​ൽ ചി​ല​രെ ജാ​മ്യ​ത്തി​ൽ വി​ട്ടി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പ​ൽ ആ​ൻ​ഡ് ഭ​വ​ന മ​ന്ത്രാ​ല​യം എ​ന്നീ നാ​ല് പ്ര​ധാ​ന മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. കൈ​ക്കൂ​ലി വാ​ങ്ങ​ൽ, ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യ​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​തെ​ന്ന് അ​തോ​റി​റ്റി പ​റ​ഞ്ഞു.

Tags:    
News Summary - Corruption case 174 people arrested in one month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.