നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണം

പ്ര​വാ​സി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ സ്വീ​ക​രി​ച്ച 'നോ​ർ​ക്ക കെ​യ​ർ' ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം കു​ത്ത​നെ കൂ​ട്ടി​യ​ത് പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യു​ള്ള ക​രാ​റു​ക​ളോ മ​റ്റ് സാ​മ്പ​ത്തി​ക ഘ​ട​ക​ങ്ങ​ളോ ആ​കാം ഇ​തി​ന് പി​ന്നി​ലെ​ങ്കി​ലും, സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​കാ​ത്ത വി​ധ​മു​ള്ള ഈ ​വ​ർ​ധ​ന​വ് സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. യു​ദ്ധ ഭീ​തി, തൊ​ഴി​ൽ ന​ഷ്ടം, ബി​സി​ന​സ് മാ​ന്ദ്യം, വ​ർ​ധി​ച്ച ജീ​വി​ത​ച്ചെ​ല​വ് തു​ട​ങ്ങി​യ ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് പ്ര​വാ​സ​ലോ​കം ഇ​ന്ന് ക​ട​ന്നു​പോ​കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള ആ​രോ​ഗ്യ​പ​രി​ര​ക്ഷ അ​വ​ർ​ക്ക് അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ, പു​തി​യ നി​ര​ക്കു​ക​ൾ കാ​ര​ണം അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ദ്ധ​തി​യി​ൽ തു​ട​രാ​ൻ ക​ഴി​യാ​തെ വ​ന്നാ​ൽ ഈ ​ജ​ന​ക്ഷേ​മ പ​ദ്ധ​തി​യു​ടെ യ​ഥാ​ർ​ഥ ല​ക്ഷ്യം ത​ന്നെ ഇ​ല്ലാ​താ​കും. ജീ​വി​ത​ത്തി​ന്റെ ന​ല്ലൊ​രു പ​ങ്ക് വി​ദേ​ശ​ത്ത് അ​ധ്വാ​നി​ച്ച്, പ്രാ​യ​മാ​യി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ മു​തി​ർ​ന്ന പ്ര​വാ​സി​ക​ളാ​ണ് ഇ​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്.

സ്ഥി​ര​വ​രു​മാ​നം കു​റ​യു​ക​യും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ക​യും ചെ​യ്യു​ന്ന ഈ ​ഘ​ട്ട​ത്തി​ലാ​ണ് അ​വ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള​ത്.

പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രീ​മി​യം തു​ക ഉ​യ​രു​മ്പോ​ൾ അ​ത് താ​ങ്ങാ​ൻ പ​ല​ർ​ക്കും സാ​ധി​ക്കി​ല്ല. പ്ര​വാ​സി റി​ട്ടേ​ണീ​സ് ഐ​ഡി കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ലും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണം.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി പ്രീ​മി​യം നി​ര​ക്കു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണം. പ്ര​ത്യേ​കി​ച്ച് മു​തി​ർ​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ​ബ്‌​സി​ഡി​യോ കു​റ​ഞ്ഞ പ്രീ​മി​യം സ്ലാ​ബു​ക​ളോ ഏ​ർ​പ്പെ​ടു​ത്താ​നും, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് വ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​നും ജ​ന​കീ​യ സ​ർ​ക്കാ​ർ ത​യാ റാ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

Tags:    
News Summary - Government should review Norca Care premium increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.