ഒ.ഐ.സി.സി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ
പരിപാടിയിൽ ഫിറോസ് ചെറുകോട് സംസാരിക്കുന്നു
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടി സംഘടിപ്പിച്ചു
ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി, ജിദ്ദയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിറോസ് ചെറുകോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, റീജനൽ കമ്മിറ്റി ജോയന്റ് ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി, ഷനൂജ് വാഴക്കാട്, ഷംനാട് കണിയാപുരം, അബ്ദുൽ ഖാദർ ആലുവ, കുഞ്ഞാൻ പൂക്കാട്ടിൽ, നാസർ കോഴിത്തൊടി, അയ്യൂബ് പന്തളം, പ്രിൻസ് കൊല്ലം, വനിതവേദി ഭാരവാഹികളായ മൗഷ്മി ഷരീഫ്, സിമി അബ്ദുൽ ഖാദർ, ജാൻസി മോഹൻ എന്നിവർ സംസാരിച്ചു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ച ഇന്ദിരാഗാന്ധിയുടെ ദീപ്തമായ സ്മരണകൾ ചടങ്ങിൽ സംസാരിച്ചവർ പങ്കുവെച്ചു. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഇന്ദിരാഗാന്ധി ശ്രദ്ധേയമായ പങ്കുവഹിച്ചതായും സംസാരിച്ചവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.