ഇന്ദിരാ ഗാന്ധിയുടെ 42ാം രക്തസാക്ഷിത്വ ദിനം; ഒ.ഐ.സി.സി റിയാദ് അനുസ്മരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു
റിയാദ്: ഇന്ദിരാ ഗാന്ധിയുടെ 42ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടിയും ഇന്ദിരാ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ചരിത്രവും അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ ജീവിതവും രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യത്തിനും വേണ്ടി അവർ നടത്തിയ ഇടപെടലുകളും ഓർമിപ്പിക്കുന്നതായിരുന്നു പരിപാടി.
റിയാദിലെ ബത്ഹ സബർമതിയിൽ നടന്ന പരിപാടി ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി അംഗം നാസർ ലെയ്സ് ആമുഖപ്രഭാഷണം നടത്തി.
മോഡേൺ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം, ഭരണനേട്ടങ്ങൾ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിനായി അവർ നടത്തിയ പ്രവർത്തനങ്ങൾ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർ ചെലുത്തിയ സ്വാധീനം തുടങ്ങിയവ പ്രഭാഷകർ അനുസ്മരിച്ചു.
ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിൽ ശക്തമായ തീരുമാനങ്ങളിലൂടെ രാജ്യത്തെ നയിച്ച ഇന്ദിരാ ഗാന്ധിയുടെ സംഭാവനകൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിൽ ഇത്തരം അനുസ്മരണ പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് യോഗം വിലയിരുത്തി.
അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലെ അപൂർവ ചിത്രങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്ര മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രദർശനം പരിപാടിയിൽ പങ്കെടുത്തവരുടെ ശ്രദ്ധയാകർഷിച്ചു. ഒ.ഐ.സി.സി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, സൈഫ് കായംകുളം, മൊയ്തീൻ മണ്ണാർക്കാട്, ജയൻ കൊടുങ്ങല്ലൂർ, ഷാജി മഠത്തിൽ, നാസർ വലപ്പാട്, മുത്തു വയനാട്, സന്തോഷ് കണ്ണൂർ, റിജോ പെരുമ്പാവൂർ, ഹാറൂൺ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ഷുക്കൂർ ആലുവ സ്വാഗതവും സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു. സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി, നാസർ മാവൂർ, ബഷീർ കോട്ടയം, ഒമർ ഷരീഫ് കോഴിക്കോട്, വിൻസന്റ് തിരുവനന്തപുരം, ജംഷാദ് തുവൂർ, ഷബീർ വരിക്കാപള്ളി, അഖിനാസ് കരുനാഗപ്പള്ളി, ഹരീന്ദ്രൻ കണ്ണൂർ, ഷിബു ഉസ്മാൻ, ഹാഷിം കണ്ണാടിപ്പറമ്പ്, ഷംസീർ പാലക്കാട്, സുജിത് കണ്ണൂർ, അബ്ദുൽ ഖാദർ കണ്ണൂർ, ഷറഫു ചിറ്റൻ, റിയാസ് ആസാദ്, സിദ്ധീഖ് പന്നിയങ്കര, ശിഹാബ് കൈതപ്പൊയിൽ, ഷഫീക് കണ്ണൂർ, ഷാനവാസ് ഇടുക്കി, ഷിജു കോട്ടയം, അക്ബർ ബാദുഷ, പ്രതീഷ് പിണറായി, അഭിലാഷ് കണ്ണൂർ, ഷാജു പൊന്നാനി, രാജു കണ്ണൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.