നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം -യാംബു കെ.എം.സി.സി
യാംബു: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം നിരക്കുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ഉയർന്ന് വന്ന ആശങ്കകൾ ഉടൻ പരിഹരിക്കണമെന്ന് യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അഭ്യർഥിച്ചു.
സാധാരക്കാരായ പ്രവാസികളുടെ സാമ്പത്തിക അവസ്ഥയും കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ആവശ്യങ്ങളും പരിഗണിച്ചായിരിക്കണം പദ്ധതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത്. കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന ഭൂരിപക്ഷം പ്രവാസികൾക്കും പുതുക്കിയ പ്രീമിയം നിരക്ക് വലിയ ബാധ്യതയാണ്. ഗൾഫ് മേഖലയിലെ നിലവിലെ സഹചര്യങ്ങൾ കൂടി പരിഗണിച്ച് പ്രവാസികളുടെ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും പദ്ധതിയുടെ ആനുകൂല്യങ്ങൾ, ക്ലെയിം നടപടികൾ, ചികിത്സയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ എന്നിവ വ്യക്തമാക്കണമെന്നും യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.