കൗമാരോത്സവത്തിന് കണ്ണൂരില്‍ വേദിയുണരുമ്പോള്‍ സാക്ഷിയാകാനായി കണ്ണൂരിന്‍െറ ആദ്യ കലാതിലകമായ സബീന നലവടത്തുമുണ്ടാകും. കലാകേരളത്തിന് കണ്ണൂര്‍ നിരവധി പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഇന്നും കണ്ണൂര്‍ ഓര്‍ത്തുവെക്കുന്ന പ്രതിഭയാണ് ചിത്രകാരികൂടിയായ സബീന. 1986ലാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പ്രതിഭ, തിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആദ്യ കലാപ്രതിഭപട്ടത്തിന് കണ്ണൂരിന്‍െറ അഭിമാനമായ വിനീതാണ് അര്‍ഹനായത്. ആദ്യ തിലകപട്ടം സ്വന്തമാക്കിയത് സിനിമാതാരം പൊന്നമ്പിളി അരവിന്ദും.
1987ലാണ് സബീന തിലകപട്ടം ജില്ലയിലത്തെിക്കുന്നത്. അന്ന് അരോളി ഹൈസ്കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിയായിരുന്നു പാപ്പിനിശ്ശേരി വേളാപുരം സ്വദേശിയായ സബീന. കലോത്സവത്തിന്‍െറ ഗ്ളാമര്‍ ഇനമായ നൃത്തത്തിന്‍െറ അകമ്പടിയില്ലാതെയായിരുന്നു സബീന തിലകപട്ടത്തിലത്തെിയത്. ഓയില്‍ പെയിന്‍റിങ്, മോണോആക്ട്, തബല, പദ്യപാരായണം എന്നിവയിലാണ് മത്സരിച്ചത്. ഇതില്‍ ഓയില്‍ പെയിന്‍റിങ്ങില്‍ ഒന്നാം സ്ഥാനവും മോണോആക്ടിലും തബലയിലും രണ്ടാം സ്ഥാനവും നേടി. പദ്യപാരായണത്തില്‍ ഗ്രേഡും പോയന്‍റും ലഭിച്ച പൊന്നമ്പിളി അരവിന്ദും കടുത്ത മത്സരവുമായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഇരുവര്‍ക്കും തുല്യ പോയന്‍റായതോടെ തിലകപട്ടം ഇരുവര്‍ക്കും സമ്മാനിച്ചു.
തൊട്ടടുത്ത വര്‍ഷം എതിരാളികളെ ഏറെ പിന്നിലാക്കി സബീന തിലകപട്ടം നിലനിര്‍ത്തി. കോളജ് പഠനത്തിലും നേട്ടങ്ങള്‍ കൊയ്ത സബീന ചിത്രംവരയില്‍ ഇപ്പോഴും സജീവമാണ്. അധ്യാപകനും ചിത്രകാരനുമായ ഉല്ലാസ് ബാബുവുമൊത്ത് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. കണ്ണൂര്‍ ആര്‍.ടി.ഒ ഓഫിസില്‍ സീനിയര്‍ ക്ളര്‍ക്കായ സബീന ഇപ്പോള്‍ കാസര്‍കോട് കൊല്ലങ്കൈയില്‍ ‘റെയിന്‍ബോ’യിലാണ് താമസം. മക്കള്‍: ദിയ, തേജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.