കിയവ്: കിഴക്കൻ യുക്രെയ്നിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിലെത്താൻ അമേരിക്ക ജൂൺ വരെ സമയപരിധി നിശ്ചയിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണം.യുക്രെയ്നിലെ ഡൊണെറ്റ്സ്ക് മേഖലയിലെ ക്രാമാറ്റോർസ്ക് നഗരത്തിലാണ് റഷ്യൻ ബോംബാക്രമണം ഉണ്ടായത്.
ഒമ്പതു നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിന് ആക്രമണത്തിൽ തീപിടിച്ചതായി യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവിസ് അറിയിച്ചു. കൂടാതെ, പോൾട്ടാവ മേഖലയിലെ ഊർജനിലയങ്ങൾക്ക് നേരെയും റഷ്യൻ ആക്രമണം ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.