131ാമ​ത് മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ പ​മ്പാ മ​ണ​ൽ​പു​റ​ത്ത്​ മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ അ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലി​ത്ത ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മാരാമൺ കൺവെൻഷന് തുടക്കം

പ​ത്ത​നം​തി​ട്ട: മ​ത​ഭ്രാ​ന്തി​നോ​ടും വ​ർ​ഗീ​യ​ത​യോ​ടും സ​ന്ധി ചെ​യ്യാ​ത്ത ധാ​ർ​മി​ക രാ​ഷ്ട്രീ​യം ക്രൈ​സ്ത​വ സ​മൂ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ അ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലി​ത്ത. മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന്റെ 131ാമ​ത് മ​ഹാ​യോ​ഗം പ​മ്പാ​ദി​യി​ലെ മാ​രാ​മ​ൺ മ​ണ​ൽ​പ്പു​റ​ത്ത് ഒ​രു​ക്കി​യ പ​ന്ത​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പൊ​ലി​ത്ത. ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രൈ​സ്ത​വ സ​മൂ​ഹം സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട്​ എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന്​ സൂ​ച​ന ന​ൽ​കി എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന, തു​ല്യാ​വ​കാ​ശ​ങ്ങ​ളെ മാ​നി​ക്കു​ന്ന, വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ത​യാ​റു​ള്ള ഭ​ര​ണ​സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​​മെ​ന്ന്​ മെ​ത്രാ​പ്പോ​ലി​ത്ത അ​ഭി​പ്രാ​യ​​പ്പെ​ട്ടു. ജ​സ്​​റ്റി​സ്​ ജെ.​ബി. കോ​ശി ക​മീ​ഷ​ൻ 2023ൽ ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ ഇ​നി​യെ​ങ്കി​ലും പു​റ​ത്തു​വി​ടാ​നും ന​ട​പ്പാ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ച്ഛാ​ശ​ക​്തി കാ​ണി​ക്ക​ണം. ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക്രി​സ്​​മ​സ്​ കാ​ല​ത്ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്രൈ​സ്​​ത​വ സ​മൂ​ഹ​ത്തി​നും നേ​രെ നി​ര​ന്ത​രം അ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. കേ​ര​ള​ത്തി​ൽ പോ​ലും ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ൾ കേ​ട്ടു. വ​ർ​ഗീ​യ മ​ഹാ​മാ​രി​യി​ൽ നി​ന്ന് രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ ന​മു​ക്ക് പ്രാ​ർ​ഥി​ക്കാ​മെ​ന്നും മെ​ത്രാ​പ്പോ​ലി​ത്ത പ​റ​ഞ്ഞു.

മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ് കോ​പ്പാ അധ‍്യക്ഷത വഹിച്ചു. പ്രൊ​ഫ. ഡോ. ​ക്ലി​യോ ഫാ​സ്. ജെ. ​ലാ​റു പ്ര​സം​ഗി​ച്ചു. സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലി​ത്ത​മാ​രാ​യ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ്, ഡോ ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, എ​പ്പി​സ്കോ​പ്പാ​മാ​രാ​യ തോ​മ​സ് മാ​ർ തി​മോ​ഥെ​യോ​സ്, ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ്, ഡോ. ​ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ്, ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ്, ഡോ. ​ജോ​സ​ഫ് മാ​ർ ഇ​വാ​നി​യോ​സ്, സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം, സി. ​എ​സ്. ഐ ​ബി​ഷ​പ്പ് സാ​ബു മ​ല​യി​ൽ കോ​ശി, ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൻ ച​ർ​ച്ച് അ​ധ്യ​ക്ഷ​ൻ സാ​മൂ​വ​ൽ തി​യോ​ഫി​ലോ​സ് മെ​ത്രാ​പ്പൊ​ലി​ത്ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ന്ത്രി​മാ​രാ​യ വീ​ണ ജോ​ർ​ജ്, സ​ജി ചെ​റി​യാ​ൻ, എം.​പി​മാ​രാ​യ ആ​ന്റോ ആ​ന്റ​ണി, കോ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മു​ൻ മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പ​ന്ത​ളം സു​ധാ​ക​ര​ൻ, എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, കെ.​യു. ജ​നീ​ഷ് കു​മാ​ർ, സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, കെ.​എ​സ്.​​ഐ.​ഇ ചെ​യ​ർ​മാ​ൻ അ​ഡ്വ. പീ​ലി​പ്പോ​സ്​ തോ​മ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ദീ​നാ​മ്മ റോ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Maramon Convention begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.