പിടിയിലായ പ്രതികൾ
പന്തളം: വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 51.5 പവൻ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേർ പന്തളം പോലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുനെൽവേലി തിരുക്കുറുകുടി സ്വദേശി ഇസക്കി രമേശ് (32), നല്ലൻകുളം വള്ളിയൂർ സമാധാനപുരം സ്വദേശി ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി 29ന് പുലർച്ച 3.30ഓടെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന റോഡിനോട് ചേർന്നുള്ള പന്തളം കൈപ്പുഴ ഭാഗത്തുള്ള വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്. പ്രതികൾ കർണാടകയിലും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായാണ് വിവരം. ഇവർക്ക് അന്തർ സംസ്ഥാന കവർച്ച സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.