കടുത്ത നിലപാടുമായി ഇറാന്‍: അമേരിക്കയോട് "നോ' പറയാന്‍ കഴിയും -വിദേശ മന്ത്രി അബ്ബാസ് അറഗ്ചി

ദു​ബൈ: അ​മേ​രി​ക്ക-​ഇ​റാ​ൻ ആ​ണ​വ ച​ർ​ച്ച​ക്ക് പി​ന്നാ​ലെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റ​ഗ്‌​ചി.

തെ​ഹ്‌​റാ​നി​ൽ ന​ട​ന്ന ന​യ​ത​ന്ത്ര ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വെ, യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ൽ​നി​ന്ന് രാ​ജ്യം പി​ന്നോ​ട്ടി​ല്ലെ​ന്ന് അ​റ​ഗ്‌​ചി സൂ​ചി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രു​ടെ അ​ധി​നി​വേ​ശ​ത്തി​നും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും മു​ന്നി​ൽ പ​ത​റാ​തെ നി​ൽ​ക്കാ​നു​ള്ള ക​ഴി​വി​ലാ​ണ് ഇ​റാ​ന്റെ ശ​ക്തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​ർ ത​ങ്ങ​ളു​ടെ ആ​ണ​വാ​യു​ധ​ത്തെ ഭ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി ത​ങ്ങ​ൾ​ക്കി​ല്ല. വ​ൻ​ശ​ക്തി​ക​ളോ​ട് ‘നോ’ ​എ​ന്ന് പ​റ​യാ​നു​ള്ള ആ​ർ​ജ​വ​മാ​ണ് ഇ​റാ​ന്‍റെ ആ​ണ​വാ​യു​ധ​മെ​ന്നും അ​റ​ഗ്‌​ചി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യു​മാ​യി ഒ​മാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളെ പ്ര​സി​ഡ​ന്റ് ഇ​റാ​ൻ മ​സ്ഊ​ദ് പെ​സ​ശ്കി​യാ​ൻ ‘മു​ന്നോ​ട്ടു​ള്ള ചു​വ​ടു​വെ​പ്പ്’ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​ര​ത്തി​ന് ച​ർ​ച്ച​ക​ളാ​ണ് ഇ​റാ​ന്റെ ന​യ​മെ​ന്നും എ​ന്നാ​ൽ ഭീ​ഷ​ണി​യു​ടെ ഭാ​ഷ രാ​ജ്യം വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ ‘ഇ​റാ​ൻ ഒ​രു ക​രാ​റി​നാ​യി അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്നു’ എ​ന്നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ച​ത്. ഇ​റാ​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ദ്ധ​സ​ന്നാ​ഹ​ങ്ങ​ൾ അ​മേ​രി​ക്ക പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​തി​ന​കം വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സൈ​നി​ക സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കി ഇ​റാ​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നാ​ണ് അ​മേ​രി​ക്ക​യു​ടെ നീ​ക്ക​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ലും അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Iran takes tough stance: Can say "no" to America - Foreign Minister Abbas Araghchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.